കണ്ണൂർ : എച്ച്.ഐ.വി. ബാധിച്ച കുട്ടികൾക്ക് പ്രത്യേക പരിചരണവും ചികിത്സയും ആവശ്യമാണെന്ന് ശിശുരോഗവിദഗ്ധരുടെ സംഘടനയായ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐ.എ.പി.) കണ്ണൂരിൽ സംഘടിപ്പിച്ച കൺവെൻഷൻ അഭിപ്രായപ്പെട്ടു. പോഷകാഹാരക്കുറവും കുത്തിവെപ്പിന്റെ അഭാവവും ഇത്തരം കുട്ടികളുടെ ആരോഗ്യസ്ഥിതിയെ ഗുരുതരമായി ബാധിക്കും. ഇവർക്ക് കൃത്യമായ ചികിത്സയും പോഷകാഹാരവും ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത സമൂഹത്തിനുണ്ട്-കൺവെൻഷൻ അഭിപ്രായപ്പെട്ടു.

ഐ.എ.പി. പ്രസിഡന്റ് ഡോ. പദ്‌മനാഭ ഷേണായ്‌ ഉദ്ഘാടനം ചെയ്തു. ഡോക്ടർമാരായ മുഹമ്മദ് ഇർഷാദ്, എം.കെ. നന്ദകുമാർ, അജിത് സുഭാഷ്, സുൽഫിക്കർ അലി, അജിത് മേനോൻ, മൃദുല ശങ്കർ, പ്രശാന്ത്, അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു. ശിശുരോഗ ശസ്ത്രക്രിയാവിദഗ്ധൻ ഡോ. ജിനോസ് ബാബു ക്ലാസെടുത്തു.