ഇരിട്ടി : യൂനീവെന്റ് നടത്തുന്ന ഇരിട്ടി മഹോത്സവം 12 വരെ നീട്ടിയതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കോവിഡ് കാരണം നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ കൂടുതൽപേർക്ക് മേളയിൽ പങ്കെടുക്കാൻ പറ്റാത്തതിനാലാണ് നീട്ടിയതെന്ന് ഭാരവാഹികൾ പറഞ്ഞു. ആറുമുതൽ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. മൈലാഞ്ചിയിടൽമത്സരം, ഇശൽസന്ധ്യ, ഗനാമേള, പായസമത്സരം, പുഞ്ചിരിമത്സരം, ഗെയിംഷോ എന്നിവ ഉണ്ടയിരിക്കുമെന്ന് മാനേജർ അമൽ പറഞ്ഞു. ആറിന് വൈകീട്ട്‌ ഏഴിന് ആബിദ് കണ്ണൂർ അവതരിപ്പിക്കുന്ന ഇശൽസന്ധ്യയും എട്ടിന് സുറുമി വയനാട് അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും. പത്തിന് തൻസീർ കൂത്തുപറമ്പ് അവതരിപ്പിക്കുന്ന ഇശൽരാവ്. എല്ലാദിവസവും ഉച്ചയ്ക്ക് ഒരുമണി മുതൽ ഒൻപത് വരെയും അവധിദിവസങ്ങളിൽ രാവിലെ 11 മുതലുമാണ് പ്രദർശനം.