ചക്കരക്കല്ല് : മകളുടെ വീട്ടിൽ അതിക്രമിച്ച് കടന്ന് അക്രമം കാട്ടിയതായി പരാതി. കോളിൻമൂല നവനീതത്തിൽ ഷിംനയാണ് അച്ഛൻ ഗിരീശനെതിരെ പരാതി നൽകിയത്. ചക്കരക്കൽ പോലീസ് കേസെടുത്തു. വീട്ടിൽ അതിക്രമിച്ച് കടന്ന് അക്രമം കാണിക്കുകയും വീട്ടുപകരണങ്ങളും മറ്റും പെട്രോൾ ഒഴിച്ച് കത്തിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. വീട്ടിലുള്ളവർ ഓടിരക്ഷപ്പെടുകയായിരുന്നു.
നാട്ടുകാർ എത്തിയാണ് തീയണച്ചത്. ഫൊറൻസിക് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.