തളിപ്പറമ്പ് : സി.പി.എം. അക്രമങ്ങൾക്ക് പോലീസ് കൂട്ടുനിൽക്കുന്നുവെന്ന് ഡി.സി.സി. പ്രസിഡന്റ് സതീശൻ പാച്ചേനി ആരോപിച്ചു. പരിയാരം ഗ്രാമപ്പഞ്ചായത്ത് യു.ഡി.എഫ്. പ്രകടനപത്രിക പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. കുറ്റ്യേരിയിലെ ഭീഷണിയുമായി ബന്ധപ്പെട്ട് പോലീസിൽ പരാതികൾ നൽകിയെങ്കിലും നടപടിയുണ്ടായില്ല. പനങ്ങാട്ടൂരിൽ വായനശാല അക്രമിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാൾ മികച്ച മുന്നേറ്റമുണ്ടാകുമെന്നും പാച്ചേനി പറഞ്ഞു. ഇബ്രാഹിംകുട്ടി തിരുവട്ടൂർ പത്രിക ഏറ്റുവാങ്ങി. ഡി.സി.സി. ജനറൽ സെക്രട്ടറി ഇ.ടി.രാജീവൻ, പി.വി.അബ്ദുൾ ഷുക്കൂർ, എൻ.കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു.