പേരാവൂർ : 15 കുപ്പി വിദേശമദ്യം സഹിതം ശിവപുരം കാഞ്ഞിരോട് സ്വദേശിയെ പേരാവൂർ എക്സൈസ് അറസ്റ്റു ചെയ്തു. പൂവംപൊയിൽ ശ്രീനിലയത്തിൽ വി.അനീഷിനെയാണ് (41) പേരാവൂർ പഴയ സ്റ്റാൻഡിൽനിന്ന് പിടികൂടിയത്.
തദ്ദേശ തിരഞ്ഞെടുപ്പ്-ക്രിസ്മസ്-ന്യൂ ഇയർ സ്പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്.
പ്രിവന്റീവ് ഓഫീസർ എം.പി.സജീവന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ഇ.സി.ദിനേശൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സി.എം.ജയിംസ്, കെ.എ.മജീദ്, കെ.എ.ഉണ്ണിക്കൃഷ്ണൻ, പി.എസ്.ശിവദാസൻ എന്നിവർ പങ്കെടുത്തു.