അഞ്ചരക്കണ്ടി : ഓടക്കടവിൽ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ എട്ടിനാണ് അപകടം. ഇരുവാഹനങ്ങളിലെയും ഡ്രൈവർമാർക്കാണ് പരിക്കേറ്റത്. ഇവരെ തലശ്ശേരിയിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു. തലശ്ശേരിയിൽനിന്ന് അഞ്ചരക്കണ്ടിയിലേക്ക് വരികയായിരുന്ന എ.കെ.എസ്. ബസും അഞ്ചരക്കണ്ടി ഭാഗത്തുനിന്ന്‌ തലശ്ശേരിയിലേക്ക് കോഴികളുമായി പോവുകയായിരുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്.