ഏഴിലോട് : കുഞ്ഞിമംഗലം കൃഷിഭവന്റെ നേതൃത്വത്തിൽ ലീഡ്‌സ് പദ്ധതിയുടെ ഭാഗമായി 2021-22 വർഷത്തെ പ്രാപ്തി വികസ പരിശീലനം സംഘടിപ്പിച്ചു. പരിപാടിയിൽ കർഷകർക്കായി ജീവാമൃതം തയ്യാറാക്കുന്നവിധം പരിശീലിപ്പിച്ചു. ജൈവകൃഷി സംബന്ധിച്ച ക്ലാസ് നടത്തി. മാത്യകാകർഷകരായ സജീവൻ എടാട്ട്, എം. രഘുത്തമൻ, എം.പി. ജയദീപ്, ലീഡ്‌സ് അസിസ്റ്റന്റ് സി. ആശ, കൃഷി അസിസ്റ്റന്റ് പി.വി. ബിന്ദു, എം.വി. സുനിൽകുമാർ, കെ. രമേശൻ, കെ. മാധവി എന്നിവർ സംസാരിച്ചു. കർഷകരുടെ സംശയങ്ങൾക്ക് കൃഷി ഓഫീസർ പി.ആർ. പ്രതിഭ മറുപടി പറഞ്ഞു.