പയ്യന്നൂർ : വ്യപാരസ്ഥാപനങ്ങൾ പൂർണമായും തുറക്കണമെന്നാവശ്യപ്പെട്ടും അശാസ്ത്രീയമായ ടി.പി.ആർ. സംവിധാനത്തിനെതിരേയും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി പയ്യന്നൂർ മർച്ചന്റ്‌സ്‌ യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി. ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് കെ.യു.വിജയകുമാർ ഉദ്ഘാടനംചെയ്തു.

ജില്ലാ യൂത്ത് വിങ് കോ ഓർഡിനേറ്റർ വി.പി.സുമിത്രൻ അധ്യക്ഷനായിരുന്നു. കെ.ഖലീൽ, കെ.ബാബുരാജ്, സി.എം.സത്യജിത്ത്, സായ് കിഷോർ, വിപിൻചന്ദ്രൻ, ദിനേശൻ, ഷിജു മിൽമ, സജിത്ത്കുമാർ എന്നിവർ സംസാരിച്ചു