തലശ്ശേരി : കേളാലൂർ ദേവസ്വത്തിൽ ചട്ടങ്ങൾ പാലിക്കാതെ ക്ലാർക്ക്, കഴകം തസ്തികകളിൽ നിയമനം നടത്തിയതായി യൂത്ത് കോൺഗ്രസ് വേങ്ങാട് മണ്ഡലം പ്രസിഡന്റ് മിഥുൻ മാറോളി, സെക്രട്ടറി പ്രയാഗ് പ്രദീപ് എന്നിവർ പത്രസമ്മേളനത്തിൽ ആരോപിച്ചു. ട്രസ്റ്റിമാർ അറിയാതെയാണ് നിയമനം. ക്ഷേത്രത്തിൽ നടന്ന നിയമനത്തെക്കുറിച്ച് നിഷ്പക്ഷ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു.