കരിവെള്ളൂർ : കരിവെള്ളൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കോവിഡ് പ്രതിരോധ വാക്സിൻ കുത്തിവെപ്പ് തുടങ്ങി. തിങ്കളാഴ്ച 122 പേർ വാക്സിൻ സ്വീകരിച്ചു.

60 വയസ്സ്‌ കഴിഞ്ഞവർക്കും 45-നും 59-നും ഇടയിൽ പ്രായമുള്ള രോഗബാധിതർക്കും തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെടുന്ന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമാണ് ഈ ഘട്ടത്തിൽ വാക്സിൻ നൽകുന്നത്.