കണ്ണൂർ : കേന്ദ്രസർക്കാരിന്റെ പുതിയ കാർഷിക നിയമത്തിനെതിരേ കൃഷിക്കാർ നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബുധനാഴ്ച ജില്ലയിലെ 1683 വാർഡ് കേന്ദ്രങ്ങളിൽ എൽ.ഡി.എഫ്. പ്രവർത്തകർ പന്തം കൊളുത്തി പ്രകടനം നടത്തും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരിപാടി നടത്തുകയെന്ന് ജില്ലാ കൺവീനർ കെ.പി. സഹദേവൻ അറിയിച്ചു.