പന്തക്കൽ : പതിമൂന്നാം വാർഡിലെ റോഡുകൾ നവീകരിക്കുക, പ്രദേശത്തെ തെരുവുവിളക്കുകൾ പ്രവർത്തനക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വാർഡ് കോൺഗ്രസ് കമ്മിറ്റി മാഹി എം.എൽ.എ.ക്കും ബന്ധപ്പെട്ട അധികൃതർക്കും നിവേദനം നൽകി. കോൺഗ്രസ് പ്രവർത്തകരായ വി.പി.സുഗേഷ്, പി.പി.ഷാജിത്ത്, കോറോൾ മുകുന്ദൻ, ശ്രീകാന്ത് എന്നിവർ നേതൃത്വം നൽകി.