കണ്ണൂർ : കേരളം കണ്ടതിൽവെച്ച് ഏറ്റവും മികച്ച സംഘാടകനും പ്രഗല്‌ഭനായ ഭരണാധികാരിയും പാർലമെന്റേറിയനും പ്രതിപക്ഷനേതാവുമായിരുന്നു പി.ടി.ചാക്കോ എന്ന് കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി പി.ടി.ജോസ് അനുസ്മരിച്ചു. പി.ടി.ചാക്കോയുടെ 57-ാം ചരമദിനാചരണ ഭാഗമായി കണ്ണൂർ പി.ടി.ചാക്കോ സ്മാരക മന്ദിരത്തിൽ ചേർന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.ടി.ചാക്കോയുടെ ഛായചിത്രത്തിനുമുമ്പിൽ കേരള കോൺഗ്രസ് (എം) നേതാക്കൾ പുഷ്പാർച്ചന നടത്തി. ജില്ലാ പ്രസിഡന്റ് ജോയി കൊന്നയ്ക്കൽ, സംസ്ഥാന ജനറൽ സെക്രട്ടറി ജോയ്സ് പുത്തൻപുര, ജില്ലാ സെക്രട്ടറി സജി കുറ്റ്യാനിമറ്റം, ഡോ. ജോസഫ് തോമസ്, ജോ കണ്ടാവനം, വി.ജെ.ജോർജ്, ഡൊമറ്റില്ല എന്നിവർ പ്രസംഗിച്ചു.