മാലൂർ : മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള മാലൂർ കെ.പി.ആർ. നഗർ പനക്കളം അയ്യപ്പ-സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ പുതിയ ട്രസ്റ്റി ബോർഡംഗങ്ങൾ ചുമതലയേറ്റു. ആർ. പുരുഷോത്തമൻ, കാനാടൻ മനോഹരൻ, എ. വത്സൻ, എ.കെ. രാജേന്ദ്രൻ, കല്ലേരി ബാബു എന്നിവരാണ് അംഗങ്ങൾ. ട്രസ്റ്റി ബോർഡ് ചെയർമാനായി ആർ. പുരുഷോത്തമനെ തിരഞ്ഞെടുത്തു. എക്സിക്യുട്ടീവ് ഓഫീസർ സി.വി. ഗിരീഷ് കുമാർ, ക്ഷേത്രം മേൽശാന്തി ആലക്കാട്ട് പള്ളിയില്ല സുമേഷ് നമ്പൂതിരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.