ന്യൂമാഹി : പാതയോരത്ത് അനുദിനം പെരുകിവരുന്ന അനധികൃത കച്ചവട സ്ഥാപനങ്ങൾ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ഒന്നിന് രാവിലെ 10.30-ന് വ്യാപാരി വ്യവസായി ഏകോപനസമിതി ന്യൂമാഹി യൂണിറ്റ് പഞ്ചായത്ത് ഓഫീസിന് മുൻപിൽ ധർണാസമരം നടത്തും. മാഹിപാലം പരിസരത്തുനിന്ന് പ്രകടനമായി എത്തിയാണ് ധർണ നടത്തുക. ജില്ലാ വൈസ് പ്രസിഡന്റ്‌ സി.സി.വർഗീസ് ഉദ്ഘാടനംചെയ്യും.