ന്യൂമാഹി : ന്യൂമാഹി വിശ്വകർമസംഘത്തിന്റെയും അഖില ഭാരതീയ വിശ്വകർമ മഹാസഭയുടെയും സ്ഥാപക സെക്രട്ടറി ശ്രീധരൻ മാസ്റ്റരുടെ രണ്ടാംചരമദിനം 3ന് വിവിധ പരിപാടികളോടെ ആചരിക്കും. ഇരു സംഘടനകളും ചേർന്ന് നടത്തുന്ന അനുസ്മരണത്തിൽ രാവിലെ 9ന് ഛായാച്ചിത്രത്തിൽ പുഷ്പാർച്ചനയും തുടർന്ന് സമ്മേളനവും നടക്കും.