ഇരിക്കൂർ : കേരള സർവകലാശാലയിൽനിന്ന്‌ ഹോംസയൻസിൽ (ഫുഡ് ആൻഡ്‌ ന്യൂട്രീഷ്യൻ) ഡോക്ടറേറ്റ് നേടിയ ഇരിക്കൂർ കോളോട് സ്വദേശിനി കെ.ഷമ്യയെ ഇരിക്കൂർ സാംസ്കാരികവേദി അനുമോദിച്ചു. സ്നേഹോപഹാരം ചെയർമാൻ കെ.അബ്ദുൾഗഫൂർ ഹാജി കൈമാറി. ഷമ്യയുടെ മാതാപിതാക്കളായ വേണുഗോപാലനും പദ്‌മവും ചേർന്ന് ഉപഹാരം സ്വീകരിച്ചു. സാംസ്കാരികവേദി സെക്രട്ടറി പി.അയ്യൂബ്, എം.പി.നസീർ, സി.പി.ശംസുദീൻ, സമീർ കീത്തടത്ത് എന്നിവർ പങ്കെടുത്തു.