പിലാത്തറ : ഏഴിലോട് കാരാട്ട് നീലിയാർ ഭാഗവതിക്ഷേത്രം കളിയാട്ടം ഒന്നുമുതൽ മൂന്നുവരെ നടക്കും. വ്യാഴാഴ്ച രാത്രി 10-ന് കുട്ടിതെയ്യത്തിന്റെ പുറപ്പാട്, വെള്ളിയാഴ്ച പുലർച്ചെ അഞ്ചിന് വേട്ടയ്ക്കൊരുമകൻ, ഊർപ്പഴശ്ശി തിറകൾ, തുടർന്ന് മേമുണ്ടനാട്ടു വെട്ടയ്ക്കൊരുമകന്റെ പുറപ്പാട്, രാവിലെ ഒൻപതിന് വിഷ്ണുമൂർത്തി, ഗുളികൻ തിറകൾ, 10 മണിക്ക് നീലിയാർ ഭഗവതിയുടെ തിരുമുടി ഉയരൽ.