മട്ടന്നൂർ : പാലോട്ടുപള്ളി റേഞ്ച്‌ ജംഇയ്യത്തുൽ മുഅല്ലിമീൻ മുസാബഖ കലാമേള മഹല്ല് ഖത്തീബ് അബ്ദുൽ അസീസ് ഫൈസി ഉദ്ഘാടനം ചെയ്തു. അബ്ദുൽ ബാരി ദാരിമി അധ്യക്ഷത വഹിച്ചു. സി.സി.നസീർ ഹാജി, കരീം അസ്ഹരി, അബ്ദുറഹ്മാൻ ഫൈസി, ജുനൈദ് ദാരിമി, സലാം, എ.കെ.അഷ്റഫ്, മിഖ്ദാദ് ഫൈസി, യുസുഫ് ഹാജി, ജബ്ബാർ ഹാജി, മുഹമ്മദ് ഫൈസി എന്നിവർ സംസാരിച്ചു. വെളിയമ്പ്ര ശറഫുൽ ഇസ്‌ലാം മദ്രസ ഒന്നാം സ്ഥാനവും പാലോട്ടുപള്ളി മദ്രസ രണ്ടാംസ്ഥാനവും കളറോഡ് മദ്രസ മൂന്നാം സ്ഥാനവും നേടി.