പിലാത്തറ : കടന്നപ്പള്ളി ശാഖാ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആസ്ഥാന മന്ദിരമായി നിർമിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക സൗധം മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മുസ്‌ലിങ്ങളടക്കമുള്ള ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഒറ്റക്കെട്ടാണെന്ന് അദ്ദേഹം പറഞ്ഞു.

മുസ്തഫ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. സി.എച്ച്.മുഹമ്മദ് കോയ സ്മാരക ജനസേവനകേന്ദ്രം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ കല്ലായിയും വായനശാല ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരിയും ഉദ്ഘാടനം ചെയ്തു. ജില്ലാ ലീഗ് സെക്രട്ടറിമാരായ കെ.ടി.സഹദുല്ല, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, പെരിങ്ങോം മുസ്തഫ, എസ്.കെ.പി.സക്കറിയ, സജീർ ഇഖ്ബാൽ, ഗഫൂർ മാട്ടൂൽ, കെ.പി.ജനാർദ്ദനൻ, ജംഷീർ ആലക്കാട്, മൊയ്തുഹാജി കടന്നപ്പള്ളി, കെ.കെ.ആലി ഹാജി, സുധീഷ് കടന്നപ്പള്ളി, വി.യു.ഹാഷിം ഹാജി എന്നിവർ പ്രസംഗിച്ചു.

വി.യു.സിദ്ദിഖ് പുന്നക്കലിന്റെ പഴമയുടെ തനിമ പുസ്തകപ്രകാശനം ചെയ്തു.