കണ്ണൂർ : എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ (എ.എച്ച്.എസ്.ടി.എ.) ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ അധ്യാപക അവാർഡിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ മികച്ച ഹയർ സെക്കൻഡറി പ്രിൻസിപ്പലിനും ഹയർ സെക്കൻഡറി അധ്യാപകനുമാണ് പുരസ്കാരം. പൂരിപ്പിച്ച അപേക്ഷകൾ ഡിസംബർ ഏഴിനുള്ളിൽ ahstakannur7@gmail എന്ന മെയിലിൽ ലഭിക്കണം.