ശ്രീകണ്ഠപുരം : വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ സി.പി.എം. കൊയ്യം ഈസ്റ്റ്, വെസ്റ്റ് ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ അനുമോദിച്ചു. ഒഡിഷ സിൽവർ സൊസൈറ്റി അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ഗാനരചനയ്ക്കുള്ള അവാർഡ് നേടിയ ജ്യോതി സാവിത്രിയെയും ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡ് നേടിയ അഞ്ജിമ വാസുവിനെയുമാണ് അനുമോദിച്ചത്.

ചെങ്ങളായി പഞ്ചായത്ത് പ്രസിഡൻറ് വി.പി. മോഹനൻ ഉദ്ഘാടനം ചെയ്തു. എൻ.വി. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. കെ.കെ. രവി, കെ. മധു, കെ. മോഹനൻ, കെ.പി. ഭാസ്കരൻ എന്നിവർ സംസാരിച്ചു.