പാനൂർ : അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാതെയുള്ള പാനൂരിലെ ഗതാഗതക്രമീകരണം അംഗീകരിക്കാൻ കഴിയില്ലെന്ന് ഓട്ടോറിക്ഷ മസ്ദൂർ സംഘം പാനൂർ യൂണിറ്റ് വാർഷിക സമ്മേളനം വ്യക്തമാക്കി. ജില്ലാ പ്രസിഡൻറ് ഇ. രാജേഷ് ഉദ്ഘാടനം ചെയ്തു. മഹേഷ് ചമ്പാട് അധ്യക്ഷത വഹിച്ചു. സനൂപ്, ശ്രീജിത്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വിപേഷ് പാലക്കുൽ (പ്രസി.), മഹേഷ് ചമ്പാട് (സെക്ര.).