പയ്യന്നൂർ : അന്തരിച്ച പുത്തലത്ത് നാരായണിയുടെ കമ്മൽ ഐ.ആർ.പി.സി.യ്ക്ക് നല്കി. അന്നൂരിലെ വീട്ടിൽ നടന്ന ചടങ്ങിൽ കുടുംബാംഗങ്ങളിൽനിന്ന് ടി.ഐ.മധുസൂദനൻ എം.എൽ.എ. ഏറ്റുവാങ്ങി. അഡ്വ. പി.സന്തോഷ്, പി.പ്രജിത്ത്, അച്യുതൻ പുത്തലത്ത് തുടങ്ങിയവർ സംബന്ധിച്ചു.