പെരളശ്ശേരി : അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി എടക്കാട് ഏരിയാ സെക്രട്ടറിയും പ്രമുഖ സഹകാരിയും പെരളശ്ശേരി പഞ്ചായത്ത് പ്രസിഡൻറുമായിരുന്ന വി.കെ.രാഘവന്റെ 12-ാം ചരമവാർഷിക ദിനാചരണം സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഉദ്ഘാടനംചെയ്തു. പി.വി.ഭാസ്കരൻ അധ്യക്ഷതവഹിച്ചു. ചിത്രരചനാമത്സര വിജയികൾക്കുള്ള സ്വർണമെഡൽ വിതരണം ജില്ലാ കമ്മിറ്റിയംഗം കെ.കെ.നാരായണൻ നിർവഹിച്ചു. അക്ഷയശ്രീ പുരസ്കാരം നേടിയ പി.വി.ദാസന് എം.വി.ജയരാജൻ ഉപഹാരം നൽകി.

പുഷ്പാർച്ചനയിൽ ജില്ലാ സെക്രട്ടേറിയറ്റംഗം എൻ.ചന്ദ്രൻ, ഏരിയാ സെക്രട്ടറി എം.കെ.മുരളി എന്നിവരും പങ്കെടുത്തു. ലോക്കൽ സെക്രട്ടറി കെ.വി.നിധീഷ് സംസാരിച്ചു.

കുറ്റ്യാട്ടൂർ : പഴശ്ശി വാർഡ് കോൺഗ്രസ് കമ്മിറ്റി വി.ബാലകൃഷ്ണൻ ഡ്രൈവറെ അനുസ്മരിച്ചു. യൂസഫ് പാലക്കൽ, കെ.സത്യൻ, ടി.മൂസാൻ, സദാനന്ദൻ, പി.വി.കരുണാകരൻ, ടി.ഒ.നാരായണൻകുട്ടി, ഒ.ടി.രാജീവൻ, ഇ.കെ.വാസുദേവൻ, സി.സി.അശോകൻ എന്നിവർ സംസാരിച്ചു.