ന്യൂമാഹി : കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകനായിരുന്ന മങ്ങാട് പെരിങ്ങാടി വേലായുധൻമൊട്ടയിലെ ആർ.കെ. അനന്തന്റെ നിര്യാണത്തിൽ സർവകക്ഷിയോഗം അനുശോചിച്ചു.

കെ. സിജു അധ്യക്ഷത വഹിച്ചു. സി.പി.എം. ന്യൂമാഹി ലോക്കൽ സെക്രട്ടറി സി.കെ. പ്രകാശൻ, ടി.ടി.കെ. ശശി, സി.വി. രാജൻ പെരിങ്ങാടി, വി.കെ. രാജേന്ദ്രൻ, സി.ടി. സുരേഷ് ബാബു എന്നിവർ സംസാരിച്ചു.