മട്ടന്നൂർ : മട്ടന്നൂർ എം.വി.ആർ. ചാരിറ്റബിൾ ആൻഡ് കൾച്ചറൽ സെന്റർ അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ വീടുകളിൽ ചെന്ന്‌ അനുമോദിച്ചു. കെ.കെ. കീറ്റുക്കണ്ടി ഉപഹാരം നൽകി. ട്രസ്റ്റ് ഭാരവാഹികളായ പി.സുനിൽകുമാർ, എൻ.സി.സുമോദ്, എം.കെ.കുഞ്ഞിക്കണ്ണൻ, കെ.ഭാസ്കരൻ, കെ.ഗോവിന്ദൻ തുടങ്ങിയവർ പങ്കെടുത്തു. ഗോപിക സുനിൽ, കിരൺ പ്രകാശ്, എം.നന്ദന, ഗീതിക സുനിൽ എന്നിവരെയാണ്‌ അനുമോദിച്ചത്‌.