ചിറ്റാരിപ്പറമ്പ്: കണ്ണവം എസ്.ഐ. പി.കെ.പ്രകാശന്റെ നേതൃത്വത്തില്‍ കണ്ണവം പോലീസ് സ്റ്റേഷനില്‍ നടന്ന സര്‍വകക്ഷി സമാധാനയോഗത്തില്‍ ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി.ബാലന്‍ അധ്യക്ഷനായിരുന്നു. വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായി പതിനഞ്ചോളംപേര്‍ യോഗത്തില്‍ പങ്കെടുത്തു. എല്ലാ മാസവും സമാധാനയോഗം ചേരാനും രാഷ്ട്രീയകക്ഷികളുടെ കൊടികളും ബോര്‍ഡുകളും പരിപാടികള്‍ കഴിഞ്ഞാല്‍ എടുത്തുമാറ്റാനും യുവാക്കളുടെ മദ്യപാനത്തിനെതിരെ ബോധവതകരണം നടത്താനും തീരുമാനമായി.
മര്‍ദനമേറ്റു
പെരിങ്ങളം പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും മുന്‍ ജില്ലാ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയുമായ കെ.പി.ഹാഷിമിനെ വലിയാണ്ടിപീടിക പരിസരത്തുവെച്ച് മര്‍ദിച്ചതായി പരാതി. ബൈക്കില്‍ പിന്തുടര്‍ന്നാണ് മര്‍ദിച്ചത്. ചൊക്ലി പോലീസ് കേസെടുത്തു. ഹാഷിമിന്റെനേരെ നടന്ന അക്രമത്തില്‍ ഡി.സി.സി. അംഗം കെ.രമേശന്‍, രാജേഷ് കരിയാവ് എന്നിവര്‍ പ്രതിഷേധിച്ചു.