ചിറ്റാരിപ്പറമ്പ്: തിങ്കളാഴ്ച രാത്രിയുണ്ടായ കനത്ത മഴയില്‍ കണ്ണവം വനമേഖലയില്‍ ഉരുള്‍പൊട്ടി വന്‍ കൃഷിനാശം. പെരുവ, ചെമ്പുക്കാവ് വനമേഖലയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. പറക്കാട്മല, കന്നികോട്ടമല എന്നിവിടങ്ങളില്‍നിന്ന് കുത്തിയൊലിച്ചുവന്ന മഴവെള്ളംകൊണ്ട് മൂരിപ്പുഴ കരകവിഞ്ഞൊഴുകിയാണ് കൃഷിനാശമുണ്ടായത്. കൊളപ്പ പാലം റോഡിന്റെ ഒരുഭാഗം മഴവെള്ളത്തില്‍ ഒലിച്ചുപോയി. പുഴയുടെ ഇരുവശങ്ങളിലുമുള്ള കൃഷിസ്ഥലങ്ങളും മഴവെള്ളപ്പാച്ചിലില്‍ ഇടിഞ്ഞുതാണു. എടയാര്‍, കണ്ണവം, വട്ടോളി പുഴകളും രാത്രി കരകവിഞ്ഞു.