രണ്ടുവർഷം മുൻപ്് എന്തൊരാഘോഷമായിരുന്നു. ഉത്സവമേളമായിരുന്നു. കാലവും കൈയേറ്റക്കാരും ആഴങ്ങളിലേക്കും മാലിന്യക്കാടുകളിലേക്കും ചവുട്ടിത്താഴ്ത്തിയ കാനാമ്പുഴയെ തിരിച്ചുകൊണ്ടുവരാനുള്ള ഭഗിരഥപ്രയത്നം. 
ഇപ്പോൾ എല്ലാമടങ്ങി. ആരും ഒന്നും പറയുന്നില്ല. പുഴയുടെ നീരൊഴുക്ക് വീണ്ടും കുറഞ്ഞു. വെള്ളം കറുത്തുകൊഴുത്തു. മാലിന്യം കുന്നുകൂടി. താഴെ ചൊവ്വയിൽ പുതിയ പാലം വന്നതോടെ അതിന്റെ മണ്ണും അവശിഷ്ടങ്ങളും വീണ്‌ ചാലുകൾ നേർത്തു. 
നല്ല മഴ പെയ്തപ്പോൾ കാനാമ്പുഴയുടെ തീരപ്രദേശങ്ങളിൽ വെള്ളം കയറി. നൂറുകണക്കിന് വീടുകൾ വെള്ളത്തിലായി. പരാതികൾ പലതും നൽകിയിട്ടും ഒരു രക്ഷയില്ലാത്ത സ്ഥിതിയാണ്. 

പ്രതീക്ഷയുടെ 
പഴയകാലം
ആയിരക്കണക്കിന് വൊളന്റിയർമാർ മന്ത്രിമാരുടെ നേതൃത്വത്തിൽ അതിജീവനത്തിന്റെ സന്ദേശം ആഘോഷമാക്കി കാനാമ്പുഴയെ തിരിച്ചുപിടിക്കാൻ നടത്തിയ ഒരുകാലമുണ്ടായിരുന്നു. തുടക്കത്തി​െല ആവേശം വൈകാതെ തണുത്തു. പുനരുജ്ജീവനത്തിന്റെ പേരിൽ ചില്ലറ ഫണ്ടും മറ്റും അനുവദിച്ചതൊഴിച്ചാൽ കാര്യമായി ഒന്നും നടന്നില്ല. 
എളയാവൂർ സൗത്ത് പാഠശേഖര സമിതി സെക്രട്ടറി എം. ദേവദാസിന്റെ പരാതിക്ക്്് അഞ്ചെട്ടുവർഷം പഴക്കമുണ്ട്. കണ്ണൂർ പഴയ നഗരസഭാ പരിധിയിലെ അണ്ടത്തോട് പ്രദേശത്തെ തോട്ടിന്റെ കരയിൽ പ്രവർത്തിച്ച മരമില്ലുകളിൽനിന്ന് കൂറ്റൻ മരത്തടി തോട്ടിലിടുന്നതിനാൽ തോട്ടിലെ നീരൊഴുക്ക് കുറഞ്ഞ് വെള്ളക്കെട്ട് രൂപപ്പെടുന്നു എന്നതായിരുന്നു പരാതി. 
അതുകാരണം പ്രദേശത്തുള്ളവർക്ക് കൃഷിയിറക്കാൻ പറ്റാത്തതിനു പുറമെ മഴക്കാലത്ത്‌ പല വീടുകളിലും വെള്ളം കയറുന്നതായും പരാതിയുണ്ടായിരുന്നു. എട്ടുവർഷം മുൻപ് നൽകിയ പരാതി ഇതുവരെ പല ഓഫീസുകളിൽ കയറിയിറങ്ങിയിട്ടും നടപടിയുണ്ടായിട്ടില്ല.

വീണ്ടും പരാതി
താഴെ ചൊവ്വയിലെ 'അച്യുതം' വീട്ടിൽ എ.കെ.അജീഷ്‌കുമാർ നൂറുകണക്കിന് വീട്ടുകാരുടെ ഒപ്പുസഹിതമാണ് ഇപ്പോൾ അധികൃതർക്ക് പരാതി നൽകിയിരിക്കുന്നത്. പ്രശ്നം കാനാമ്പുഴയിലെ നീരൊഴുക്കുതന്നെ. 
താഴെചൊവ്വ എളയാവൂർ റോഡിൽ പുളുക്കോപാലത്തിന് സമീപത്തും വലിയ ചീപ്പ് റോഡ് പരിസരത്തുമുള്ള നൂറുകണക്കിന് വീട്ടുകാരാണ്  വർഷങ്ങളായി അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് പരാതിപ്പെടുന്നത്. മുന്പ്‌ മഴപെയ്യുമ്പോൾ മാത്രം വെള്ളം കയറുകയും അൽപ്പസമയത്തിനകം വെള്ളം കടലിലേക്ക് ഒഴുകുകയും ചെയ്യും. ഇപ്പോൾ കാനാമ്പുഴയിൽ ചെളിനിറഞ്ഞു നീരൊഴുക്ക് നിലച്ചതിനാൽ വെള്ളം നേരേ വീടുകളിലേക്കാണ് കയറുന്നത്. 
കഴിഞ്ഞ കുറേ വർഷങ്ങളായി ചൊവ്വ പാലത്തിന്റെ ഇരുവശവും മണ്ണ്‌ വന്നടിഞ്ഞു. ചൊവ്വ പുതിയപാലം പൂർത്തിയായശേഷവും മണ്ണു നീക്കിയില്ല. പാലം നിർമാണത്തിന്റെ ഭാഗമായാണ് ഇവിടെ മണ്ണിട്ടത്. അണ്ടത്തോട് മരമില്ലിന്റെ ഭാഗത്ത് ഒഴുക്ക് തീരെ കുറഞ്ഞു. മരത്തടികൾ മുഴുവൻ തോട്ടിലാണ്. മരമില്ലിനോട് ചേർന്നുള്ള ഭാഗത്ത് തോടിന്റെ കുറുകെ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തിക്കൊണ്ടാണ് വലിയ കോൺക്രീറ്റ് തറകൾ നിർമിച്ചത്. നല്ല മഴ പെയ്താൽ ഇവിടെയും വെള്ളം കയറി വീടുകൾക്ക് ഭീഷണിയാവും. കഴിഞ്ഞ മഴക്കാലത്ത് നാലുതവണയാണ് വീടുകളിൽ വെള്ളം കയറിയത്. ദുർഗന്ധവും കൊതുകുശല്യവും കാരണം രക്ഷയില്ലാത്ത സ്ഥിതിയിലാണ്- പരാതി ഇങ്ങനെ പോകുന്നു. പുഴയിലെ നീരൊഴുക്കുള്ള സ്ഥലങ്ങളിലെ തീരപ്രദേശത്തുള്ളവർക്കാണ് പരാതി. 

കണ്ണൂരിന്റെ കാനാമ്പുഴ
ഒരുകാലത്ത് കണ്ണൂരിന്റെ ജലസ്രോതസ്സും കാർഷികമേഖലയുടെ ജീവനാഡിയുമായിരുന്നു കാനാമ്പുഴ. കാനാമ്പുഴയുടെ തീരം എന്നർഥംവരുന്ന കാനത്തൂര്, കാനന്നൂര് എന്നിവ ലോപിച്ചാണത്രെ കണ്ണൂർ എന്ന പേരുണ്ടായതെന്നും പറയപ്പെടുന്നു. 
കാലങ്ങൾക്കുമുൻപ് ജനസാന്ദ്രത കുറഞ്ഞ ഈ പ്രശേത്ത്്് പച്ചപ്പിന്റെ ഓരങ്ങളിലൂടെ തടസ്സമില്ലാതെ 10 കിലോമിറ്ററോളം ഒഴുകി ചെറിയ പുഴ അറബിക്കടലിൽ ചേർന്നു. പ​േക്ഷ ഏതു പുഴയ്ക്കും സംഭവിക്കുന്നതുപോലെ ​െ​െക​​യേറ്റമുണ്ടായി. അതേസമയം ഇവിടെ പുഴതന്നെ കാണാതായി എന്നതാണ് വസ്തുത. മാച്ചേരി മുതൽ ചേലോറ എളയാവൂർ വയൽ വരെ ഏകദേശം 10 കിലോമീറ്ററോളം നീളത്തിലുള്ള കാനാമ്പുഴ ഇപ്പോൾ പരതി കണ്ടുപിടിക്കേണ്ട ഗതികേടിലാണ്.
മുണ്ടേരി പഞ്ചായത്തിലെ അയ്യപ്പൻ മലയിൽനിന്ന്‌ ഉത്ഭവിച്ച് ഒരു അരുവിയായി മാറി മാച്ചേരി കണ്ടമ്പേത്ത്്് ഭാഗത്തുനിന്ന്‌ തോടായി മാറി ആദികടലായിലൂടെ അറബിക്കടലിൽ പതിച്ചിരുന്നു അന്ന്‌ ഒരുകാലത്ത്്. മാച്ചേരി, വട്ടപ്പൊയിൽ, പെരിങ്ങളായി, കാപ്പാട്, തിലാന്നൂർ, എളയാവൂർ, താഴെ ചൊവ്വ വഴി അറബിക്കടലിലേക്ക്് അതായിരുന്നു പുഴയൊഴുകുംവഴി.
23വർഷംമുൻപ് സി.ചന്ദ്രൻ ചേലോറ പഞ്ചയത്ത് പ്രസിഡന്റായിരിക്കെ അയ്യപ്പൻ മലയിലെ കാട്ടരുവി മുതൽ ആദികടലായി വരെ പഞ്ചായത്ത് ഭാരവാഹികളും ജനപ്രതിനിധികളും പുഴയെ ത്തേടി യാത്ര നടത്തിയിരുന്നു. അന്നുമുതൽ പുഴയെ തിരിച്ചുപിടിക്കാനുള്ള ചെറുതും വലുതുമായ ശ്രമങ്ങൾ ഉണ്ടായിരുന്നു. 
2007-ൽ സുനാമി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി പുഴയെ വീണ്ടടുക്കാൻ ശ്രമം നടത്തിയിരുന്നു. ഒന്നും ഫലം കണ്ടില്ല. രണ്ടുവർഷം മുൻപാണ് ഒരു ജനകീയ സംരംഭമായി കാനാമ്പുഴയെ തിരിച്ചുപിടിക്കാനുള്ള ശ്രമം നടന്നത്. ആയിരക്കണക്കിന് വൊള  ന്റിയർമാർ ചേർന്ന്‌ വിവിധ സർക്കാർ വകുപ്പുകൾ ചേർന്ന്‌ തീരങ്ങളിലൂടെ നടത്തിയ യാത്രകളും ബോധവത്ക രണവും വലിയ പ്രതീക്ഷയുണ്ടാക്കി. 49 കോടിയുടെ ഒരു പദ്ധതി ഭാരവാഹികൾ സർക്കാരിന് സമർപ്പിച്ചു. ഇതുവരെയായി എട്ടുകോടിയോളം രൂപ അനുവദിച്ചിട്ടുണ്ട്. പ​േക്ഷ എല്ലാ ആവേശവും കെട്ടടങ്ങി. സർക്കാർ കാര്യം പോലെ ഒരുതരം മന്ദത പ്രവർത്തനത്തിൽ ബാധിച്ചു.

കൃഷിപദ്ധതിയിൽ
 ഒതുങ്ങി
കാനാമ്പുഴ ഒഴുകുന്ന പ്രദേശങ്ങൾ സംരക്ഷിച്ച്‌ കൃഷിചെയ്യാനും അരിക്‌ നശിച്ച്‌ തോടുകൾ വൃത്തിയാക്കി സൂക്ഷിക്കാനുമായിരുന്നു തുടക്കത്തിൽ പദ്ധതി. കാനാമ്പുഴയ്ക്കായി 49 കോടി രൂപയുടെ മാസ്റ്റർപ്ലാൻ പദ്ധതിയും ശില്പശാലയും വെള്ളത്തി​െല വര മാത്രമായി.
അയ്യപ്പൻമല, കണ്ടമ്പേത്ത് കാപ്പാട്, കൂടത്തുംതാഴെ (എളയാവൂർ സൗത്ത്), തയ്യിൽ മുരടിക്കൽതാഴെ, കാനാമ്പുഴ അഴിമുഖം എന്നീ അഞ്ച് പ്രദേശങ്ങൾ വേർതിരിച്ച്‌ പദ്ധതി നടപ്പാക്കാനായിരുന്നു ആസൂത്രണം ചെയ്തത്. പുഴയുടെ സമീപപ്രദേശങ്ങളിൽ നടത്തിയ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് രൂപരേഖ തയ്യാറാക്കിയത്. എന്നാൽ മാസങ്ങൾ പിന്നിട്ടതോടെ ആദ്യത്തെ ആവേശം അടങ്ങുകയും ജനപ്രതിനിധികളും തിരിഞ്ഞുനോക്കാത്ത സ്ഥിതിയുമായി.

അളന്നെടുക്കണം
കാനാമ്പുഴയുടെ പരിസരങ്ങളിൽ ​െ​െകയേറ്റം വ്യാപകമാണ്. കൃത്യമായ ലാൻഡ്‌ സർവെ നടന്നാൽ മാത്രമേ ഇത് മനസ്സിലാവുകയുള്ളൂ. താഴെ ചൊവ്വയ്ക്കും മാച്ചേരിക്കും ഇടയിലാണ് കൂടുതൽ ​െ​െകയേറ്റം. അവേര ഭാഗത്ത്്് മരമില്ലുകൾ പോലും അനധികൃതമായാണ് പ്രവർത്തിക്കുന്നതെന്ന് പരാതിയുണ്ട്്്.
നഷ്ടപ്പെട്ട സ്ഥലങ്ങൾ അളന്നുതിട്ടപ്പെടുേത്തണ്ടതുണ്ട്‌.  രണ്ടാമത് നിർച്ചാലാണെങ്കിലും സ്വതന്ത്രമായി അതിന് ഒഴുകാനുള്ള സൗകര്യം ഉണ്ടാക്കണം. നീർത്തടങ്ങളിൽ കൃഷി തിരിച്ചുകൊണ്ടുവരണം. 
പഴയ ജനകീയ മുന്നേറ്റം വീണ്ടും ഉണ്ടാകേണ്ടതുണ്ട്‌. പുഴയുടെ തീരങ്ങളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അവരുടെ പദ്ധതി വിഹിതത്തിൽനിന്ന്‌ പണം കണ്ടെത്തിക്കൊണ്ട് തീരപ്രദേശം സംരക്ഷിക്കണം.