ആലക്കോട്: മിഥുനം-കർക്കിടകത്തിൽ ആഴ്ചകൾ നീളുന്ന മഴയും ഇരുകരകളും കവിഞ്ഞൊഴുകുന്ന പുഴകളും ഓർമയാകുന്നു.
 മഴക്കാലം തുടങ്ങിയാൽ മാസങ്ങളോളം മലയോരത്തെ പുഴകളിൽ ഇരുകരകളിലേക്കും വെള്ളം കവിഞ്ഞൊഴുകിയിരുന്നു. പറമ്പുകളിൽ കയറിയിരുന്ന വെള്ളം മണ്ണിേലക്കിറങ്ങി കിണറുകളിലും മറ്റും ജലലഭ്യതയ്ക്ക് വഴിയൊരുക്കിയിരുന്നു. 
ഇക്കൊല്ലം കർക്കടകം കഴിഞ്ഞിട്ടും പുഴകൾ കവിഞ്ഞൊഴുകുകയോ വെള്ളപ്പൊക്കം ഉണ്ടാകുകയോ ചെയ്തിട്ടില്ല.
 ഇടവിളകൃഷികൾക്ക് ദോഷമില്ലെങ്കിലും റബ്ബർ, തെങ്ങ്, കമുക് തുടങ്ങിയവയ്ക്ക് വലിയ ദോഷമാണ് ഈ കാലാവസ്ഥ മാറ്റം. 
മഴക്കാലം കഴിയുന്നതോടെ ജലക്ഷാമത്തിന് ഇതു കാരണമാകും.