ഉളിക്കല്‍: ഉളിക്കല്‍ ഉണ്ണി മിശിഹാ പള്ളിയുടെ മാതൃകയില്‍ ക്രിസ്മസ് കേക്ക് നിര്‍മിച്ചത് കൗതുകമായി.

ഉളിക്കല്‍ ടൗണിലെ ഒരു ബേക്കറിയിലാണ് കേക്ക് നിര്‍മിച്ചത്. കേക്കിന് 55 കിലോ തൂക്കമുണ്ട്.

വിളക്കോടിലെ ശ്രീകാന്ത്, വിപിന്‍ എന്നിവര്‍ ചേര്‍ന്ന് 20 ദിവസത്തെ ശ്രമഫലമായാണ് കേക്ക് നിര്‍മിച്ചതെന്ന് ബേക്കറി ഉടമ സുരേഷ്ബാബു പറഞ്ഞു.

കഴിഞ്ഞവര്‍ഷം ഇവിടെ താജ്മഹലിന്റെ മാതൃകയില്‍ കേക്ക് നിര്‍മിച്ചത് ശ്രദ്ധേയമായിരുന്നു.