തളിപ്പറമ്പ്: കണ്ണോം യങ്‌മെന്‍സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രവര്‍ത്തകര്‍ ഗാന്ധിറോഡ് വൃത്തിയാക്കി. നെരുവമ്പ്രം അപ്ലൈഡ് സയന്‍സ് കോളേജുവരെ രണ്ടു കിലോമീറ്റര്‍ കാട് വെട്ടിത്തെളിച്ചു. അപകടകരമായ വിധത്തില്‍ റോഡിനിരുവശവും കാടുകള്‍ നിറഞ്ഞിരുന്നു. ക്ലബ്ബ് പ്രവര്‍ത്തകരോടൊപ്പം നാട്ടുകാരും ശ്രമദാനത്തില്‍ പങ്കെടുത്തു.