തലശ്ശേരി: കാവുംഭാഗത്തെ തപാല്‍ ഓഫീസിന്റെ പുതിയ കെട്ടിടം നഗരസഭാധ്യക്ഷന്‍ സി.കെ.രമേശന്‍ ഉദ്ഘാടനം ചെയ്തു. മേജര്‍ കെ.പി.കമലാക്ഷി ഭരതന്‍ സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹായത്തോടെയാണ് കെട്ടിടം നിര്‍മിച്ചത്. ക്യാപ്റ്റന്‍ ഒ.വി.ഗോപാലന്‍ അധ്യക്ഷത വഹിച്ചു. മേജര്‍ ജനറല്‍ ടി.പദ്മിനി, കേണല്‍ ബി.കെ.നായര്‍, എല്‍.എം.ഭരതന്‍, എം.വത്സരാജ്, കെ.എം.ധര്‍മപാലന്‍, സുരേഷ്ബാബു, ബാലകൃഷ്ണന്‍ നമ്പ്യാര്‍, എം.പി.അരവിന്ദാക്ഷന്‍, ഇ.കെ.പ്രേമലത എന്നിവര്‍ സംസാരിച്ചു.