പാനൂര്‍: പ്ലാസ്റ്റിക് മാലിന്യപരിപാലന പദ്ധതിയില്‍ മൊകേരി രാജീവ്ഗാന്ധി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ ഈ വര്‍ഷം ശേഖരിച്ചത് ആറായിരം ഒഴിഞ്ഞ പ്ലാസ്റ്റിക് പേനക്കൂടുകള്.
കളക്ടര്‍ ജില്ലയിലെ 150 സ്കൂളുകളില്‍ ഏര്‍പ്പെടുത്തിയ പദ്ധതി വിജയകരമായി നടപ്പാക്കിവരികയാണ് ഇവിടെ.
ഉപയോഗിച്ചുകഴിഞ്ഞ പ്ലാസ്റ്റിക് പേന, കുപ്പി, ബക്കറ്റ്, കളിപ്പാട്ടം തുടങ്ങിയവ വലിച്ചെറിയാതെ ഒന്നായി ശേഖരിച്ച് റീസൈക്ലിങ് കേന്ദ്രത്തിനുകൈമാറുകയാണ്.
വീടുകളില്‍നിന്നാണ് ഇവ ശേഖരിക്കുന്നത്. 13,000 പ്ലാസ്റ്റിക് കവറുകളും ശേഖരിച്ചു. ഇതും റീസൈക്ലിങ് യൂണിറ്റിന് കൈമാറും.
ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളുടെ തോതനുസരിച്ച് സ്കൂളിന് പ്രത്യേക പോയിന്റ് കിട്ടും. ഇതിന്റെയടിസ്ഥാനത്തില്‍ സ്കൂളുകള്‍ക്ക് കായികോപകരണങ്ങള്‍ ലഭിക്കും.