പാനൂര്‍: ചെണ്ടയാട് നവോദയകുന്നില്‍ സ്ഥാപിക്കാന്‍ പോകുന്ന നിര്‍ദിഷ്ട ടാര്‍ മിക്‌സിങ് യൂണിറ്റിനെതിരേ പ്രദേശവാസികള്‍ മാര്‍ച്ച് നടത്തി. നാട്ടുകാര്‍ രൂപവത്കരിച്ച സമരസമിതിയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.

മാരകമായ രോഗങ്ങള്‍ക്കും പരിസ്ഥിതി ആഘാതത്തിനും ഇടയാക്കുന്ന സംരംഭം തുടങ്ങാന്‍ ഒരുതരത്തിലും അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.

ചെണ്ടയാട് മഞ്ഞക്കാഞ്ഞിരം ദീപിക ഗ്രൗണ്ടില്‍നിന്നാരംഭിച്ച മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. നവോദയകുന്നില്‍ പ്ലാന്റ് സ്ഥാപിക്കാനുദ്ദേശിക്കുന്ന നിര്‍ദിഷ്ട സ്ഥലത്ത് വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ പതാക നാട്ടി സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.

കര്‍മസമിതി ചെയര്‍മാന്‍ സി.വി.എ.ജലീല്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ഭാസ്‌കരന്‍ വയലാണ്ടി, കെ.പി.രാമചന്ദ്രന്‍, കെ.പി.ജയപ്രകാശ്, കെ.പി.സഞ്ജീവ്കുമാര്‍, കെ.യൂസഫ്, എം.അശോകന്‍, വി.അനില്‍കുമാര്‍, ചന്ദ്രിക പതിയന്റവിട, സി.ശൈലജ എന്നിവര്‍ സംസാരിച്ചു.

കെ.പി.പുരുഷു, കെ.പി.വി.ബാബു, ടി.സി.ബാലന്‍, എ.പി.രാജു, കെ.കെ.മനോജ്, ടി.ഷിമിത്ത്, ഷിബിന്‍ ബാബു, പി.പി.കുമാരന്‍, സുബൈര്‍ പറക്കല്‍, കെ.പി.വിജീഷ് എന്നിവര്‍ നേതൃത്വം നല്‍കി.