പിണറായി: പിണറായി കേന്ദ്രമായി സംഗീത-നൃത്ത പഠന ഗവേഷണ കേന്ദ്രവും ശില്‍പ ഗ്രാമവും സ്ഥാപിക്കുമെന്ന് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. പിണറായി പെരുമ സര്‍ഗോത്സവം സീസണ്‍ രണ്ടിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി അഞ്ചുകോടി രൂപ സര്‍ക്കാര്‍ നല്കും. സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററുമായി സഹകരിച്ചാണ് കേന്ദ്രം സ്ഥാപിക്കുകയെന്നും മന്ത്രി പറഞ്ഞു.

മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷതവഹിച്ചു. പി.ബാലന്‍, സി.പി.മുരളി, പുതുക്കുട്ടി ശ്രീധരന്‍, കെ.കെ.രാജന്‍, ഒ.വി.ജനാര്‍ദ്ദനന്‍, വി.ജനാര്‍ദ്ദനന്‍, കക്കോത്ത് രാജന്‍, ബാബു ഗോപിനാഥ്, പി.പി.ദിവാകരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.