പിലാത്തറ: വിളയാങ്കോട് ശിവക്ഷേത്രത്തിലെ മൂന്നു ഭണ്ഡാരങ്ങള്‍ പൊളിച്ച് പണം കവര്‍ന്നു. തൊട്ടടുത്ത കടയിലും മോഷണം നടന്നു. ഇഷ്ടിക കമ്പനി റോഡരികിലെ രണ്ടു വീടുകളിലും മോഷ്ടാക്കള്‍ കടന്നു.
ഒന്നര മാസം മുമ്പെ വിളയാങ്കോട് ക്ഷേത്രത്തില്‍ ഭണ്ഡാര മോഷണവും വീടുകളിലും കടകളിലും പരക്കെ മോഷണവും നടന്നിരുന്നു.

പിലാത്തറ: കൈതപ്രം തൃക്കുറ്റ്യേരി കൈലാസനാഥ ക്ഷേത്രത്തില്‍ കവര്‍ച്ച. ക്ഷേത്രത്തിനകത്തും പുറത്തുമുള്ള നാല് ഭണ്ഡാരങ്ങളാണ് കുത്തിപ്പൊളിച്ച് പണം കവര്‍ന്നത്. പ്രധാന ശ്രീകോവിലിന് മുന്നിലുള്ള ഭണ്ഡാരം, ഗണപതി കോവിലിലെ ഭണ്ഡാരം, നാലമ്പല ചുമര്‍ ഭണ്ഡാരം, റോഡരികിലെ ഭണ്ഡാരം എന്നിവ പൊളിച്ച നിലയിലാണ്. ക്ഷേത്ര ഭാരവാഹികളുടെ പരാതിയില്‍ പരിയാരം എസ്.ഐ. സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.