പേരാവൂര്‍: കോതമംഗലത്ത് നടന്ന മുപ്പതാമത് സംസ്ഥാന അമ്പെയ്ത്തില്‍ 49 പോയിന്റോടെ കണ്ണൂര്‍ ജില്ല ഓവറോള്‍ കിരീടം നേടി. തുടര്‍ച്ചയായ രണ്ടാം തവണയാണ് കണ്ണൂര്‍ കിരീടം നേടുന്നത്. 35 പോയിന്റ് നേടിയ വയനാടിനാണ് രണ്ടാംസ്ഥാനം. വി.സോനു, പി.എം.നിജ, ദശരഥ് രാജഗോപാല്‍, ഋഷിക രാജഗോപാല്‍, ആഷിക ഹക്കിം, ദുര്‍ഗജയ് എന്നിവര്‍ സ്വര്‍ണം നേടി. നിധിന്‍ബാബു, പി.എസ്.അഭിനവ്, അഷിക എസ്.പ്രദീപ്, അതുല്‍രാജ്, എസ്.ശ്രീലക്ഷ്മി എന്നിവര്‍ വെള്ളിയും സായന്ത് രാജീവ്, ആയിഷ നൗറിന്‍, അര്‍ജുന്‍ എസ്.നമ്പ്യാര്‍, ജ്യോതിക നിഥിന്‍ എന്നിവര്‍ വെങ്കലവും നേടി. നാലാംസ്ഥാനം നേടിയ ജെബിന്‍ ബെന്നി, കെ.അക്ഷത, കെ.കെ.ഇന്ദ്രജ എന്നിവരടക്കം 19 പേര്‍ ജില്ലയില്‍നിന്ന് ദേശീയ മത്സരത്തിന് യോഗ്യത നേടി. 23-ന് വിജയവാഡയിലാണ് ദേശീയമത്സരം.