പറശ്ശിനിക്കടവ്: പറശ്ശിനിക്കടവ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ നടന്ന തൊഴില്‍മേളയില്‍ 93 പേരെ വിവിധമേഖലകളിലായി ജോലിക്ക് കമ്പനികള്‍ തിരഞ്ഞടുത്തു.

ഇന്‍സ്റ്റിറ്റിയൂട്ടിലെ എം.ബി.എ. വിദ്യാര്‍ഥികളുടെ ആസ്​പിരോ മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ കീഴിലാണ് തൊഴില്‍മേള സംഘടിപ്പിച്ചത്.

മീറ്റില്‍ 25-ല്‍പരം പ്രമുഖ കമ്പനികളെത്തി. ഇരുനൂറോളം ഒഴിവുകളിലേക്കാണ് മേളയിലൂടെ അവസരമൊരുക്കിയത്. എന്നാല്‍, 93 പേരെ മാത്രമേ അവരവരുടെ യോഗ്യതയ്ക്കനുസരിച്ച് തിരഞ്ഞെടുക്കാന്‍ സാധിച്ചുള്ളൂ. മേളയില്‍ നൂറുകണക്കിന് ഉദ്യോഗാര്‍ഥികളെത്തിയിരുന്നു.