പാനൂര്‍: അര്‍ബുദരോഗബാധിതനായ സഹപ്രവര്‍ത്തകനും കുടുംബത്തിനും സാന്ത്വനമേകാന്‍ ബസ് ജീവനക്കാരും ഉടമകളും ഒരുമിച്ചു. കൂത്തുപറമ്പ്-പാനൂര്‍-തലശ്ശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സണ്റോസ് ബസ് ഡ്രൈവര്‍ പൊന്ന്യം സ്വദേശി ബാബുവിന്റെ ചികിത്സയ്ക്കും കുടുംബത്തെ സഹായിക്കാനുമാണ് അവര്‍ ഒത്തുചേര്‍ന്നത്.
വെള്ളിയാഴ്ച പാനൂര്‍ റൂട്ടിലോടുന്ന 48 ബസ്സുകളാണ് ബാബുവിനായി സര്‍വീസ് നടത്തിയത്. ബസ് ജീവനക്കാരും അന്നത്തെ വേതനം ചികിത്താസസഹായമായി നല്‍കും.
സാന്ത്വനയാത്ര പാനൂര്‍ ബസ്സ്റ്റാന്‍ഡില്‍ പാനൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ വി.വി.ബെന്നി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ കെ.കെ.സുധീര്‍കുമാര്‍ അധ്യക്ഷതവഹിച്ചു. പാനൂര്‍ ബസ്സുടമ സംഘത്തിനുവേണ്ടി കെ.ബിജു സംസാരിച്ചു.