പാനൂര്‍: അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് എന്‍.ആര്‍.ഇ.ജി. വര്‍ക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ പാനൂര്‍ നഗരസഭാ ഓഫീസ് ഉപരോധിച്ചു. സി.പി.എം. ജില്ലാ കമ്മിറ്റിയംഗം കെ.കെ.പവിത്രന്‍ ഉദ്ഘാടനംചെയ്തു. അജിത ചേപ്രത്ത് അധ്യക്ഷതവഹിച്ചു. ഇ.വിജയന്‍ സംസാരിച്ചു. പ്രകടനമായെത്തിയ തൊഴിലാളികളെ നഗരസഭാ ഓഫീസിനുമുന്നില്‍ പോലീസ് തടഞ്ഞു. എം.പി.ശ്രീജ, ആര്‍.പി.ശ്രീധരന്‍, വി.പി.സരള, പി.കെ.വസന്ത എന്നിവര്‍ നേതൃത്വംനല്കി.

മറ്റ് നഗരസഭകള്‍ തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചിട്ടും പാനൂര്‍ നഗരസഭ ഇക്കാര്യത്തില്‍ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നതെന്ന് കെ.കെ.പവിത്രന്‍ പറഞ്ഞു.

അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച് സര്‍ക്കാരില്‍നിന്ന് മാര്‍ഗനിര്‍ദേശങ്ങള്‍ കിട്ടിയതുമുതല്‍ നടപടികള്‍ ആരംഭിച്ചതായി നഗരസഭാധ്യക്ഷ കെ.വി.റംല പറഞ്ഞു. ബന്ധപ്പെട്ട ഓവര്‍സിയര്‍ ഡിസംബറില്‍ രണ്ടുദിവസത്തെ പരിശീലനത്തില്‍ പങ്കെടുത്തിരുന്നുവെന്നും ഇതുസംബന്ധിച്ച പ്രവൃത്തി ആരംഭിച്ചുവെന്നും നഗരസഭാധ്യക്ഷ അറിയിച്ചു.