പാനൂര്‍: പാറാട്ട് ബി.ജെ.പി. പ്രകടനത്തിനുനേരേയുണ്ടായ കല്ലേറില്‍ രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. വള്ളങ്ങാട്ടെ കുഞ്ഞിപ്പറമ്പത്ത് വിനീഷ് (20), കുന്നോത്തുപറമ്പിലെ നെല്ലിയുള്ള പറമ്പത്ത് ശ്രീരാഗ് (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും പാനൂര്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ പാറാട് സര്‍വീസ് സ്റ്റേഷനടുത്താണ് സംഭവം. തലയ്ക്ക് പരിക്കേറ്റ വിനീഷിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണാസ്​പത്രിയിലേക്ക് മാറ്റി. സി.പി.എം. ആണ് അക്രമത്തിന് പിന്നിലെന്ന് ബി.ജെ.പി. ആരോപിച്ചു.

ഞായറാഴ്ച രാത്രി താഴെ കുന്നോത്തുപറമ്പില്‍ ബി.ജെ.പി. പ്രവര്‍ത്തകരായ അപേഷ്, രാഗില്‍ എന്നിവര്‍ക്കുനേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ചായിരുന്നു പ്രകടനം. പരിക്കേറ്റവരെ ബി.ജെ.പി. ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് സന്ദര്‍ശിച്ചു.