പാനൂര്‍: കേന്ദ്രമന്ത്രിയും ബി.ജെ.പി. ദേശീയ, സംസ്ഥാന, ജില്ലാ നേതാക്കളും പങ്കെടുത്ത പരിപാടിയില്‍ പി.പി.മുകുന്ദന്റെ സാന്നിധ്യം ശ്രദ്ധേയമായി. കെ.ടി.ജയകൃഷ്ണന്‍ സ്മൃതിമന്ദിരം ഉദ്ഘാടനച്ചടങ്ങായിരുന്നു വേദി. കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ ആണ് മന്ദിരം ഉദ്ഘാടനം ചെയ്തത്.
 
ദേശീയ സമിതി അംഗം പി.കെ.കൃഷ്ണദാസ് ജയകൃഷ്ണന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു. ജയകൃഷ്ണന്‍ അനുസ്മരണ പ്രസംഗം നടത്തിയത് പി.പി.മുകുന്ദനും. സംസ്ഥാന, ജില്ലാ നേതാക്കളും വേദിയിലുണ്ടായിരുന്നു. തിരുവനന്തപുരത്ത് ബി.ജെ.പി. സംസ്ഥാന കമ്മിറ്റി ഓഫീസ് തറക്കല്ലിടല്‍ ചടങ്ങില്‍ പി.പി.മുകുന്ദനെ ക്ഷണിക്കാതിരുന്നത് ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.