നാറാത്ത്: പുല്ലൂപ്പി പാലത്തിനു സമീപം റോഡ് താണുപോയത് വാഹനങ്ങള്‍ക്ക് ഭീഷണിയാവുന്നു. ഇവിടെ പാലം തുടങ്ങുന്ന സ്ഥലത്തും അവസാനിക്കുന്നിടത്തും റോഡ് കുഴിഞ്ഞുപോയതാണ് പ്രശ്‌നം. നാട്ടുകാരുടെ പരാതിയെതുടര്‍ന്ന് അറ്റകുറ്റപ്രവൃത്തി ചെയ്തിരുന്നെങ്കിലും വീണ്ടും പഴയ സ്ഥിതിയിലായി. ബൈക്ക് യാത്രക്കാര്‍ തെന്നിവിഴുന്നത് പതിവാകുന്നുണ്ട്. ഇവിടെ അപകട സൂചന നല്‍കുന്ന ബോര്‍ഡുമില്ല. റോഡ് കുഴിഞ്ഞ ഭാഗം ടാര്‍ചെയ്തുയര്‍ത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണിത്.