കല്യാശേരി: കല്യാശ്ശേരി ഗവ. എല്‍.പി. സ്‌കൂളില്‍ ഉദാരമതികളുടെ സഹായത്തോടെ നിര്‍മ്മിച്ച ജൈവവൈവിധ്യ ഉദ്യാനം ഡിസംബര്‍ 31-ന് നാടിന് സമര്‍പ്പിക്കും.

രാവിലെ 10-ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്യാനം തുറന്നുകൊടുക്കുമെന്ന് സ്‌കൂള്‍ പി.ടി.എ. ഭാരവാഹികള്‍ അറിയിച്ചു. ടി.വി. രാജേഷ് എം.എല്‍.എ. അധ്യക്ഷത വഹിക്കും.

പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് ജൈവ വൈവിധ്യങ്ങളെ തൊട്ടറിയാനും പഠനപ്രവര്‍ത്തനങ്ങള്‍ ലളിതമാക്കാനും പുതിയ ഉദ്യാനത്തിലൂടെ ലക്ഷ്യമിടുന്നു.

പത്രസമ്മേളനത്തില്‍ എം. രത്‌നകുമാര്‍, ഇ. ഗിരീശന്‍, പി.ബാബു, സുഗന്ധി കളത്തേര, എം.വി. രജനി, നിഷ പ്രമോദ് എന്നിവര്‍ പങ്കെടുത്തു.