മട്ടന്നൂര്‍: വൈശാഖോത്സവത്തിന് കൊട്ടിയൂര്‍ ക്ഷേത്രത്തിലേക്ക് നെയ്യാട്ടത്തിന് പോകുന്ന നെയ്യമൃത് വ്രതക്കാര്‍ മഠങ്ങളില്‍നിന്നും യാത്രതിരിച്ചു. ചില മഠത്തിലെ വ്രതക്കാര്‍ ഞായറാഴ്ചയാണ് പുറപ്പെടുന്നത്. മട്ടന്നൂര്‍ കല്ലൂര്‍ മഠത്തില്‍നിന്ന് കാരണവര്‍ കാപ്പാടന്‍ രാമചന്ദ്രന്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ 24 പേരും പരിയാരം മഠത്തില്‍നിന്ന് വെള്ളുവ രയരോത്ത് ശ്രീധരന്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ ആറുപേരും കിളിയങ്ങാട് കാരണവര്‍ കെ.ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ആറുപേരും കൊട്ടിയൂരിലേക്ക് പുറപ്പെട്ടു. മേറ്റടി ഉറുമ്പേരി മഠത്തില്‍നിന്ന് കാരണവര്‍ വി.കെ.ഗോവിന്ദന്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ 17 പേരും പട്ടാന്നൂര്‍ മഠത്തില്‍നിന്ന് പി.ഇ.പവിത്രന്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ 11 പേരുമാണ് ശനിയാഴ്ച യാത്ര പുറപ്പെട്ടത്.