മട്ടന്നൂര്‍: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഇരിട്ടി നഗരസഭയിലെ ആട്യാലം വാര്‍ഡില്‍ യു.ഡി.എഫ്. തിരഞ്ഞടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി. സണ്ണി ജോസഫ് എം.എല്‍.എ. ഉദ്ഘാടനംചെയ്തു. കെ.വി.രാമചന്ദ്രന്‍ അധ്യക്ഷനായിരുന്നു. ഇല്ലിക്കല്‍ ആഗസ്തി, സുരേഷ്ബാബു, പി.കെ.ജനാര്‍ദനന്‍, പി.കെ.കാദര്‍കുട്ടി, പി.മുരളീധരന്‍, യു.സി.നസീര്‍ എന്നിവര്‍ സംസാരിച്ചു.