മട്ടന്നൂര്‍: ഡോക്ടര്‍ക്കും മുന്‍പെ നിരവധിപേര്‍ക്ക് പ്രാണന്‍ പകര്‍ന്ന കൈകള്‍ക്ക് നാട്ടുകാരുടെ ആദരം. ആദ്യകാല വയറ്റാട്ടിയായിരുന്ന കീഴല്ലൂര്‍ നാഗവളവ് പാറക്കണ്ടി പറമ്പിലെ മാതുഅമ്മ(86)യ്ക്കാണ് നാട്ടുകാരുടെ ആദരം. നവതി ആഘോഷിച്ച കോയിറ്റി കേളോത്ത് നാരായണിയമ്മയേയും ആദരിച്ചു.

കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.രാജന്‍ പൊന്നാടയണിയിച്ച് ആദരിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ ടി.രുധീഷ് അധ്യക്ഷനായിരുന്നു.

ശിവദാസന്‍ മട്ടന്നൂര്‍, വി.വി.എം.അനന്തക്കുറുപ്പ്, പി.മോഹനന്‍, കെ.വത്സന്‍, റിജേഷ് നമ്പ്യാര്‍, ടി.കെ.ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു