മാങ്ങാട്ടുപറമ്പ്: പാര്‍ലമെന്റില്‍ കൊണ്ടുവന്ന അഴിമതിനരോധന നിയമഭേദഗതി ശുദ്ധ തട്ടിപ്പാണെന്ന് കെ.കെ.രാഗേഷ് എം.പി. പറഞ്ഞു. യഥാര്‍ഥത്തില്‍ അഴിമതിക്കാരെ സംരക്ഷിക്കാനുള്ള ചട്ടങ്ങളാണ് ഇതിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാല എം.ബി.എ. വിഭാഗം സംഘടിപ്പിച്ച ദേശീയ മാനേജ്‌മെന്റ് ഫെസ്റ്റ് അക്കേലൈഡ് 2കെ17 മാങ്ങാട്ടുപറമ്പില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡോ. പി.ടി.ജോസഫ് അധ്യക്ഷതവഹിച്ചു. വി.എ.വില്‍സണ്‍, പി.വിധുശേഖര്‍, സി.പി.ഷിജു, സി.പി.റാംഷ, എസ്.അഭിജിത്ത്, കെ.എസ്.അര്‍ജുന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ സര്‍വകലാശാലകളില്‍നിന്നായി മുന്നൂറില്‍പ്പരം മത്സരാര്‍ഥികള്‍ പങ്കെടുക്കുന്ന ഫെസ്റ്റ് വെള്ളിയാഴ്ച സമാപിക്കും.